കൊയിലാണ്ടി പതിനാലാം മൈല്‍ മത്സബന്ധന ഉപകരണങ്ങള്‍ സുക്ഷിച്ച ഷെഡിന് തീപിടിത്തം ഇരുപത് ലക്ഷത്തിന്റെ നാശനഷ്ടം
കൊയിലാണ്ടി 14 മൈല്‍ മത്സബന്ധന ഉപകരണങ്ങള്‍ സുക്ഷിച്ച ഷെഡിന് തീപിടിത്തം ഇരുപത് ലക്ഷത്തിന്റെ നാശനഷ്ടം, ഇന്ന് രാവിലെ നാലു മണിയോടുകൂടി തീപിടുത്തം ഉണ്ടായത്, കൊയിലാണ്ടി അഗ്‌നിരക്ഷാസേന എത്തുകയും ഒര് മണിക്കൂറോളം എടുത്താണ് തീ അണച്ചത്.
സി എം ഐസ് പ്ലാന്റിനോട് ചേര്‍ന്ന ഷെഡില്‍ സൂക്ഷിച്ച 500 ഓളം ഐസ് ബോക്‌സുകളാണ് കത്തിനശിച്ചത്. ഐസ് പ്ലാന്റിനോട് അടുത്തുള്ള വീടുകള്‍, കടമുറികള്‍, ഐസ് പ്ലാന്റില്‍ നിര്‍ത്തിയിട്ട ലോറികള്‍ എന്നിവയിലേക്ക് തീ പടരുന്നത് തടയാന്‍ കഴിഞ്ഞു. ഷെഡ് പൂര്‍ണമായും കത്തിയമര്‍ന്നു. 20 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി
രണ്ട് യൂണിറ്റ് ഫയര്‍ & റെസ്‌ക്യൂ വാഹനങ്ങള്‍ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചതെന്ന് സ്റ്റേഷന്‍ ഓഫീസര്‍ പി. കെ. ശരത് പറഞ്ഞു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ. പ്രദീപ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി. കെ. ഇര്‍ഷാദ്, ടി പി ഷിജു, എം. വി ശ്രീരാഗ്, സനല്‍ രാജ്, ഷാജു, നിതിന്‍രാജ്, ഹോം ഗാര്‍ഡ് ബാലന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.