കീഴരിയൂർ വെസ്റ്റ് എം എൽ പി സ്കൂളിൽ സചിത്ര സംയുക്ത ഡയറി പ്രകാശനവും വിദ്യാർത്ഥികൾക്കുള്ള അനുമോദനവും
കീഴരിയൂർ വെസ്റ്റ് എം എൽ പി സ്കൂളിൽ ഒന്ന് രണ്ട് ക്ലാസുകളിലെ സചിത്ര സംയുക്ത ഡയറി പ്രകാശനവും കീഴരിയൂർ പഞ്ചായത്ത് കായികമേളയിൽ ഫസ്റ്റ് റണ്ണറപ്പ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും വ്യാഴാഴ്ച സ്കൂളിൽ വെച്ച് നടന്നു
ഹെഡ്മിസ്ട്രസ് നസീമ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡന്റ് അബ്ദുൽ സത്താർ അദ്ധ്യക്ഷത വഹിച്ചു, സംയുക്ത ഡയറി പ്രകാശനം വാർഡ് മെമ്പർ ഐ.സജീവൻ മാസ്റ്ററും വിദ്യാർത്ഥികൾക്കുള്ള അനുമോദനം ടി.പി അബു മാസ്റ്റർ നിർവ്വഹിച്ചു ചടങ്ങിന് നാഫില ടീച്ചർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു