അക്ഷരോത്സവം വിജയാരവം സംഘടിപ്പിച്ചു

മേപ്പയ്യൂർ : കീഴ്പ്പയ്യൂർ എ.യു.പി സ്കൂളിൽ അക്ഷരോത്സവം വിജയാരവം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. പി. ശോഭ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ കെ. രതീഷ് അധ്യക്ഷനായിരുന്നു.

വിദ്യാർത്ഥികൾക്ക് അധികപിൻതുണ ഉറപ്പുവരുത്തുന്ന പദ്ധതി 3 മാസം കൊണ്ട് വിജയിപ്പിക്കാൻ കഴിഞ്ഞു. കുട്ടികൾ തങ്ങളുടെ മികവുകൾ അവതരിപ്പിച്ചു. ബി. ആർ. സി. കോ-ഓഡിനേറ്റർ അമൃത വിജയപ്രഖ്യാപനം നടത്തി.

പി ടി എ അംഗം വി. പി. ഷാജി, സ്റ്റാഫ് സെക്രട്ടറി പി. എം. സോഫിയ എന്നിവർ സംസാരിച്ചു. പദ്ധതി കോ-ഓഡിനേറ്റർ കെ. മുഹമ്മദ് സ്വാഗതവും എസ്.ആർ.ജി കൺവീനർ കെ. പ്രവീൺ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!