ഓട്ടോമൊബൈല്‍ സ്‌പെയര്‍പാര്‍ട്‌സ് റീട്ടെയിലേഴ്സ് അസോസിയേഷന്‍ ASRA യുടെ കോഴിക്കോട് ജില്ലാ സമ്മേളനം ഫെബ്രുവരി നാലിന്



ഓട്ടോമൊബൈല്‍ സ്‌പെയര്‍പാര്‍ട്‌സ് റീട്ടെയിലേഴ്സ് അസോസിയേഷന്‍ ASRA യുടെ കോഴിക്കോട് ജില്ലാ സമ്മേളനം ഫെബ്രുവരി നാലിന് കൊയിലാണ്ടി ഇഎംഎസ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് ഇന്ത്യയിലെ തന്നെ മുന്‍നിര സ്‌പെയര്‍പാര്‍ട്‌സ് കമ്പനികളുമായി സഹകരിച്ച് സ്‌പെയര്‍ എക്‌സ്‌പോയും , സ്‌പെയര്‍പാര്‍ട്‌സ് മേഖല നേരിടുന്ന പ്രതിസന്ധികളെ പറ്റിയും പ്രയാസങ്ങളെ പറ്റിയുമുള്ള ചര്‍ച്ചകളും സിംപോസിയവും, കുടുംബ സംഗമവും ഒരുക്കും.
രാവിലെ 9.30 ന് സംസ്ഥാന പ്രസിഡണ്ട് ബിജു പൂപ്പത്ത് പതാക ഉയര്‍ത്തുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. വടകര എംപി കെ മുരളീധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും, സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സ്‌പെയര്‍ എക്‌സ്‌പോ കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീനിവാസന്‍ എംപി, ASRA കോഴിക്കോട് ജില്ലാ സെക്രട്ടറി ഗിരീഷ് സി എച്ച്, ജില്ലാ രക്ഷാധികാരി റഹീം കട്ടയാട്ട്, കൊയിലാണ്ടി യൂണിറ്റ് ജോയിന്‍ സെക്രട്ടറി ബിജു എന്നിവര്‍ പങ്കെടുത്തു














