നന്തി റെയില്‍വെ അടിപ്പാത ജനകീയ കമ്മിറ്റി സമരപ്രഖ്യാപന ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു



നന്തി: റെയില്‍വെ പാളം മുറിച്ച് കടക്കുന്ന സ്റ്റെപ്പ് പൊളിച്ച് വേലി കെട്ടി യാത്രാ സൗകര്യം തടയുന്ന നടപടി അവസാനിപ്പിക്കുക, നന്തിയില്‍ റെയില്‍വെ അടിപ്പാത നിര്‍മ്മിക്കുക എന്നീ മുദ്രാവാക്യം ഉയര്‍ത്തി കൊണ്ട്
നന്തി റെയില്‍വെ അടിപ്പാത ജനകീയ കമ്മിറ്റി സമരപ്രഖ്യാപന ബഹുജന കണ്‍വെന്‍ഷന്‍ മുന്‍ എം എല്‍ എ കെ. ദാസന്‍ ഉദ്ഘാടനം ചെയ്തു.
നന്തി പുളിമുക്കില്‍ നിന്നും ബഹുജന റാലിയായാണ് നന്തിയില്‍ എത്തിചേര്‍ന്നത്, മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം. കെ. മോഹനന്‍ സമര പ്രഖ്യാപന പ്രമേയം അവതരിപ്പിച്ചു.
വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാര വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍, വന്മുഖം ഗവ. ഹൈസ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് നൗഫല്‍ നന്തി, വാര്‍ഡ് മെമ്പര്‍ റഫീഖ് പുത്തലത്ത്, റഷീദ് കൊളറാട്ടില്‍ എന്നിവര്‍ സംസാരിച്ചു.








