അരിക്കുളം വാകമോളിയില്‍ കാര്‍ നിയന്ത്രണം വിട്ട് കെഎസ്ഇബി ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് അപകടം



അരിക്കുളം വാകമോളിയില്‍ കാര്‍ നിയന്ത്രണം വിട്ട് കെഎസ്ഇബി ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് അപകടം മൂന്ന് പേര്‍ക്ക് പരിക്ക്, കാരയാട് തിരുവങ്ങായൂര്‍ സ്വദേശികള്‍ക്കാണ് പരിക്കേറ്റത് കൊയിലാണ്ടി എ എസ് ഐ വിനോദ്, തിരുവങ്ങയൂര് സ്വദേശികളായ രഞ്ജിത്ത്, ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്കും കാലിലുമാണ് പരിക്ക്.
ഒരു മരണാനന്തര ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. നാട്ടുകാരും കൊയിലാണ്ടി പോലീസും അരിക്കുളം കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് സ്വാകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.














