ജനകീയ വായനശാല & ലൈബ്രറി മേപ്പയ്യൂര്‍ എഴുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജനകീയ സാഹിത്യോത്സവം സംഘടിപ്പിച്ചു



മേപ്പയ്യൂര്‍: ജനകീയ വായനശാല & ലൈബ്രറി മേപ്പയ്യൂര്‍ എഴുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജനകീയ സാഹിത്യോത്സവം സംഘടിപ്പിച്ചു. എഴുത്തുകാരന്‍ രാജന്‍ തിരുവോത്ത് ഉദ്ഘാടനം ചെയ്തു. എ. സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. കെ. രതീഷ് സ്വാഗതവും കെ. എം. വിനോദന്‍ നന്ദിയും പറഞ്ഞു.
പുതുകവിതയിലെ നവഭാവുകത്വം എന്ന വിഷയത്തെ അധികരിച്ച് നടന്ന
കവിയരങ്ങില്‍ രാമദാസ് നാഗപ്പള്ളി, സ്‌നേഹ അമ്മാറത്ത്, ലതീഷ് നടുക്കണ്ടി എന്നിവര്‍ പങ്കെടുത്തു. നോര്‍ത്ത് നേതൃ സമിതി കണ്‍വീനര്‍ പി. കെ. ഷിംജിത്ത് അവതാരകനായിരുന്നു. വി. എ. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
ഒരു നാട് ചരിത്രം ഓര്‍ത്തെടുക്കുന്നു – നാട്ടുവര്‍ത്തമാനം കെ. കുഞ്ഞിരാമന്‍ അവതാരകനായി. മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍,കെ .എം. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എ. സുരേന്ദ്രന്‍ സ്വാഗതവും വി. എം. നാരായണന്‍ നന്ദിയും പറഞ്ഞു.
യു. പി, എച്ച്. എസ് വിഭാഗത്തിനായി അറിവിന്റെ അശ്വമേധം ക്വിസ് മത്സരം അരങ്ങേറി. യു. പി. വിഭാഗത്തില്‍ സൂര്യദേവ്, എച്ച്. എസ്. വിഭാഗത്തില്‍
പൂര്‍ണേന്ദു എന്നിവര്‍ വിജയികളായി. എം. ടി. ദാമോദരന്‍, വി.എം.നാരായണന്‍ എന്നിവര്‍ ഉപഹാരം സമര്‍പ്പിച്ചു.
സത്യാനന്തരകാലത്തെ മാധ്യമരംഗം എന്ന വിഷയത്തില്‍ നടന്ന മാധ്യമസെമിനാറില്‍ കെ. കെ. ഹനീഫ, ടി. കെ. എ ലത്തീഫ്, ബിജു സി കാരയാട് എന്നിവര്‍ സംസാരിച്ചു.
കെ. എം. രവീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. കെ. എം. വിനോദന്‍ സ്വാഗതവും
അചിന്ത് ബി. എസ്. നന്ദിയും പറഞ്ഞു.
ഇന്ത്യ -2024 എന്ന വിഷയത്തില്‍ നടന്ന
ജനകീയ സംവാദത്തില്‍ എ. കെ. ശ്രീധരന്‍, മുനീര്‍ എരവത്ത് എന്നിവര്‍ പങ്കെടുത്തു. കെ. രതീഷ് അവതാരകനായിരുന്നു. എന്‍. പി. അനസ് സ്വാഗതവും കെ. കെ. മൊയ്തി നന്ദിയും പറഞ്ഞു.








