അരിക്കുളം കാരയാട് വയലിന് തീപ്പിടിച്ചു.



അരിക്കുളം കാരയാട് വയലിന് തീപ്പിടിച്ചു. കാളിയത്ത് മുക്കില്‍
കോഴിപ്പുറത്ത് താഴെ ഷെറീഫിന്റെ കൊയ്ത്ത് കഴിഞ്ഞ നെല്‍ പാടത്താണ് തീ പിടിച്ചത്. തീയിട്ടപ്പോള്‍ അടുത്തുള്ള നെല്‍ വയലിലേക്ക് പടരുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിട്ടിന്റെ അടിസ്ഥാനത്തില്‍ മേപ്പയ്യൂര്‍ പോലീസും പേരാമ്പ്ര ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.
നാശ നഷ്ടം കണക്കാക്കി വരുന്നതായി ഉടമ പറഞ്ഞു. അരിക്കുളം കൃഷി ഓഫീസറും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.








