തെരുവ് നായ കുറുകെ ചാടി ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ടോറസ് ലോറിയില്‍ ഇടിച്ച അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്



കൊയിലാണ്ടി കുറുവങ്ങാട് തെരുവ് നായ കുറുകെ ചാടി ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ടോറസ് ലോറിയില്‍ ഇടിച്ച അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്. കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയില്‍ കുറുവങ്ങാട് ഐ ടി ഐ സ്റ്റോപ്പിന് സമീപമാണ് അപകടം.
കുറുവങ്ങാട് നിന്ന് കൊയിലാണ്ടി ഭാഗത്തെക്ക് വരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ രവിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയതായി സമീപത്തെ കടക്കാരന് യൂനസ് പറഞ്ഞു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.








