ജീവതാളം സുകൃതം ആരോഗ്യം ആരോഗ്യമേള കുറുവങ്ങാട് ജനകീയ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്നു

കൊയിലാണ്ടി നഗരസഭ 17 ാംവാര്‍ഡ് ആരോഗ്യ ശുചിത്വ സമിതിയുടെയും കൊയിലാണ്ടി സഹകരണ നീതി ലാബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജീവതാളം സുകൃതം ആരോഗ്യം ആരോഗ്യമേള കുറുവങ്ങാട് ജനകീയ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉല്‍ഘടനം ചെയ്തു. തിരുവങ്ങൂര്‍ സി എച്ച് സി കൊയിലാണ്ടി സെക്ഷന്‍ എച്ച് ഐ ബിന്ദുകല സ്വാഗതം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ രതീഷ് വെങ്ങളത്ത്കണ്ടി അധ്യക്ഷത വഹിച്ചു. 29 ാംവാര്‍ഡ് കൗണ്‍സിലര്‍ കേളോത്ത് വത്സരാജ്, കൊയിലാണ്ടി സഹകരണ ബാങ്ക് വൈസ് പ്രസി കെ.പി വിനോദ്കുമാര്‍, പി എച്ച് എന്‍ നിര്‍മല തോമസ്, ജെ എച്ച് ഐ അമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം എല്‍ എസ് പി ആതിര ആരോഗ്യബോധവത്കരണ ക്ലാസ്സ് എടുത്തു. കുറുവങ്ങാട് കുടുംബാരോഗ്യ കേന്ദ്രം ജെ പി എച്ച് എന്‍ ഷഹനാസ് നന്ദി പറഞ്ഞു

നൂറ്റി അമ്പതോളം പേര്‍ പങ്കെടുത്ത മേളയില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, രക്തത്തിലെ കൊഴുപ്പിന്റെ അളവ്, ഹീമോഗ്ലോബിന്‍ തുടങ്ങിയ പരിശോധന, ICTC ടി ബി രോഗപരിശോധന, നേത്രപരിശോധന, ആരോഗ്യബോധവത്കരണ ക്ളാസ്സുകള്‍ തുടങ്ങിയ സേവനങ്ങള്‍ ഒരുക്കിയിരുന്നു. പരിപാടിയില്‍ കൊയിലാണ്ടി സെക്ഷനിലെ ആരോഗ്യപ്രവര്‍ത്തകര്‍, എം എല്‍ എസ് പി, ഒപ്റ്റോമെട്രിസ്റ്റ് റിന്‍സി, ആശാ പ്രവര്‍ത്തകര്‍ , ICTC ലാബ് ടെക്നിഷ്യന്‍ ആര്യ ,നീതി സഹകരണ ലാബിലെ ലാബ് ടെക്നീഷ്യന്മാര്‍, അനശ്വര, അമൃത തുടങ്ങിയവര്‍ സംബന്ധിച്ചു.

v

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!