കൊയിലാണ്ടി വെറ്റിലപ്പാറയില്‍ വാഹനാപകടം; സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

കൊയിലാണ്ടി വെറ്റിലപ്പാറയില്‍ വാഹനാപകടം ബസ്സും സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക് കൊയിലാണ്ടി ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടറും എതിര്‍ദിശയില്‍ നിന്നും വന്ന സ്വകാര്യബസ്സുമാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് 2.45ഓടെയായിരുന്നു അപകടം. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

പരിക്കേറ്റ വടകര സ്വദേശി കിരണിനെ കോഴിക്കോട്‌ നിന്ന് വരികയായിരുന്ന തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിന്റെ വാഹനത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!