കെ.പി എസ് ടി എ കൊയിലാണ്ടി ഉപജില്ലാ സമ്മേളനം ജില്ലാ പ്രസിഡണ്ട് ഷാജു പി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു



കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ നയങ്ങൾക്കെതിരാണ് ഖാദർ കമ്മിറ്റി റിപ്പോർട്ട് അതുവഴിയുള്ള സംയോജനം സംസ്ഥാനത്തെ തകർക്കുമെന്നും സെക്രട്ടറി പി കെ അരവിന്ദൻ കുറ്റപ്പെടുത്തി. അധ്യാപക തസ്തിക അധ്യാപികേതര തസ്തികളും ഇല്ലാതാക്കുന്നപ്രസ്തുത സംയോജനംആലോചനയില്ലാതെ നടപ്പിലാക്കുകയാണെങ്കിൽ ശക്തമായി ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം ജില്ലാ പ്രസിഡണ്ട് ഷാജു പി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡണ്ട് നിഷാന്ത് കെഎസ് അധ്യക്ഷത വഹിച്ചു. പി കെ രാധാകൃഷ്ണൻ , കെഎം മണി, ബാസിൽ പാലിശ്ശേരി, ബൈജ റാണി, സെബിന സി, പ്രജേഷ്, മനോജ് കെ കെ, ബിജു കാവിൽ, ഷർമിള ഹാസിഫ് എന്നിവർ സംസാരിച്ചു
പുതിയ സബ് ജില്ല ഭാരവാഹികളായി നിഷാന്ത് കെഎസ് പ്രസിഡണ്ട്, ബാസിൽ പാലിശ്ശേരി സെക്രട്ടറി, സബിന. സി ട്രഷറർ ആയും തിരഞ്ഞെടുത്തു














