പേരാമ്പ്ര എടവരാട് ഓട്ടോറിക്ഷയും ബൈക്കും തീവെച്ച് നശിപ്പിച്ചതായി പരാതി



പേരാമ്പ്ര എടവരാട് ഓട്ടോറിക്ഷയും ബൈക്കും തീവെച്ച് നശിപ്പിച്ചതായി പരാതി, എടവരാട് സ്വദേശി മോഹനന്റ ഓട്ടോറിക്ഷയും കൊയിലോത്ത് ഷിബിന്റെ ബൈക്കിനുമാണ് തീവെച്ചത്. ആളിക്കത്തുന്നത് കണ്ട് സമീപവാസികള്‍ ഓടിയെത്തി തീ കൊടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ഇരു വാഹനങ്ങളും വീട്ടില്‍ നിന്ന് റോട്ടില്‍ എത്തിച്ചാണ് തീവെച്ചത്.
ഈ മാസം ഇത് രണ്ടാം തവണയാണ് എടവരാട് വാഹനങ്ങള്‍ക്ക് തീവെക്കുന്നത്. സ്ഥലത്ത് പെട്രോളിങ്ങ് ശക്തമാക്കിയതായും സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് സമീപവാസികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തി വരുന്നതായും പേരാമ്പ്ര പോലീസ് അറിയിച്ചു. പ്രദേശത്ത് ഓട്ടോ തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.














