വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; പാലക്കാട് ഡിവിഷണൽ സെക്യൂരിറ്റി കമാൻ്റിൻ്റെ നേതൃത്വൽ അന്വേഷണ സംഘം എത്തി.


കൊയിലാണ്ടി: വന്ദേഭാരത് ട്രെയിനിന് നേരെ വെള്ളറക്കാട് വെച്ച് കല്ലേറ് . കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം ട്രെയിനിൻ്റെ ഗ്രില്ലിനാണ് ഏറ് കൊണ്ടത്. ലോക്കോ പൈലറ്റ് മൊഴി നല്കാത്തതിനെ തുടർന്ന് അന്വേഷണം വഴി മുട്ടിനില്ക്കുന്നതിനിടയിലാണ് പാലക്കാട് നിന്ന് ഡിവിഷണൽ സെക്യൂരിറ്റി കമാൻ്റിൻ്റെ നേതൃത്വത്തിൽ ഉയർന്ന ആർ.പി.എഫ് സംഘം വെള്ളറക്കാട് എത്തി അന്വേഷണം നടത്തിയത്.

നേരത്തെ ട്രെയിൻ പാളത്തിൽ കല്ല് വെച്ചിരുന്ന ആളെ അടക്കം ചിലരെ കൊ യിലാണ്ടി പോലിസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളിൽ ഉയർന്ന റെയിൽവെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ഊർജ്ജിതമാക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!