പറേച്ചാല്‍ ദേവി ക്ഷേത്ര മഹോത്സവം പറേച്ചാല്‍ പൂരം 2024 വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആരംഭിച്ചു

കൊയിലാണ്ടി : കാവുംവട്ടം ശ്രീ പറേച്ചാല്‍ ദേവി ക്ഷേത്ര മഹോത്സവം പറേച്ചാല്‍ പൂരം 2024 എന്ന പേരില്‍ ജനുവരി 27 മുതല്‍ ഫെബ്രുവരി 6 വരെ 11 ദിവസം വൈവിധ്യമാര്‍ന്ന പരിപാടികളോടുകൂടി തുടക്കമായി.

ഒന്നാം ദിവസമായ ജനുവരി 27ന് ശനിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് പ്രദേശത്തെ പഴയകാല നാടക പ്രവര്‍ത്തകരെ ആദരിക്കല്‍ ചടങ്ങ് പ്രൗഢമായി നടന്നു.
ജോര്‍ജ് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.  ഡോ. ശശി കീഴാറ്റുപ്പുറത്ത് നാടക പ്രവര്‍ത്തകരെ ആദരിച്ചു.

നടുക്കണ്ടി രാമന്‍കുട്ടി മാസ്റ്റര്‍, പഴങ്കാവില്‍ രാജന്‍ മാസ്റ്റര്‍, കുതിരക്കുട ചാത്തുണ്ണി, ഗോപാലന്‍ കോമച്ചംകണ്ടി, ആര്‍ കെ സുരേഷ്ബാബു അണേല, മുരളീധരന്‍ നടേരി, മനോജ് മരുതൂര്‍, സി പി ശങ്കരന്‍, അശോകന്‍ കിഴക്കയില്‍ മരുതൂര്‍, വലിയ മുറ്റത്ത് മാധവന്‍ അണേല, ഗോപാലകൃഷ്ണന്‍ കുതിരക്കുട, ടി കെ ദാമോദരന്‍ സ്വസ്തിക് നിലയം, കെ ഗംഗാധരന്‍ അണേല, എന്നീ ഗ്രാമീണ നാടക പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചവരും അരങ്ങില്‍ ഉജ്ജ്വലമായ കഴിവ് തെളിയിച്ചവരും ആയ പഴയകാല നാടക പ്രവര്‍ത്തകരെ യാണ് ആദരിച്ചത്.
ചടങ്ങിന് ശേഷം കോഴിക്കോട് രംഗഭാഷയുടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ച് പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ സാമൂഹ്യനാടകം മൂക്കുത്തി അരങ്ങേറി. കാര്‍ണിവല്‍ ആസ്വദിക്കാനും നാടകപ്രേമികളും ആയി നിരവധി ഭക്തജനങ്ങളും കലാസ്‌നേഹികളും ക്ഷേത്രനഗരിയില്‍ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!