സൈരി തിരുവങ്ങൂര്‍ സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിച്ചു



ചേമഞ്ചേരി: സൈരി തിരുവങ്ങൂർ സുവർണ്ണ ജൂബിലിയുടെ സമാപന സമ്മേളനം തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂലെ പ്രത്യേകം തെയ്യാറാക്കിയ വേദിയിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
അശോകൻ കോട്ട് അധ്യക്ഷനായി, എം. ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. മൺമറഞ്ഞ് പോയവരുടെ ഫോട്ടൊ അനാച്ഛാദനം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സി കുഞ്ഞമ്മദ് നിർവ്വഹിച്ചു. തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ എച്ച് എം കെ. കെ. വിജിത ആശംസകളർപ്പിച്ച് സംസാരിച്ചു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയികളായ കുട്ടികളെ ചടങ്ങിൽ ആദരിച്ചു വത്സൻ പല്ലവി സ്വാഗതവും പി. കെ. പ്രസാദ് നന്ദിയും പ്രകടിപ്പിച്ചു. തുടർന്ന് സൈരി കലാവിഭാഗം നാടോടി നൃത്തം, ഭരതനാട്ട്യം, സൈരി വനിതാവേദിയുടെ ദ്രൗപതി സംഗീതശില്പം, സൈരി ബാലവേദിയുടെ നാടകം ഒരു പുതിയ പഴയ കഥ എന്നിവയും അരങ്ങേറി.
സമാപന ദിവസമായ ഞായറാഴ്ച വൈകിട്ട് 6 – 30 ന് അലോഷി പാടുന്നു ഗസൽ അരങ്ങേറും ചടങ്ങിൽ ഫോക്ക് ലോർ അക്കാഡമി വൈസ് ചെയർമാൻ ഡോ: കോയ കാപ്പാട് മുഖ്യാതിഥി ആവും ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷം വഹിക്കും.








