2024 ലെ രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരം കൊയിലാണ്ടി ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ് പികെ ക്ക്



2024 ലെ രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരം കൊയിലാണ്ടി ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ് പികെ ക്ക് ലഭിച്ചു. കേരള അഗ്‌നിരക്ഷാസേന വകുപ്പില്‍ നിന്നും ഒരാള്‍ക്ക് വിശിഷ്ട സേവാമെഡല്‍, നാലുപേര്‍ക്ക് സ്തുത്യര്‍ഹ സേവാമെഡല്‍ എന്നിങ്ങനെ ലഭിച്ചു. കോഴിക്കോട്, മീഞ്ചന്ത, നാദാപുരം, നരിക്കുനി, കുന്നംകുളം, കൊയിലാണ്ടി എന്നീ സ്റ്റേഷനുകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 28 വര്‍ഷമായി സര്‍വീസ് തുടരുന്നു.
കാക്കൂര്‍ സ്വദേശിയായ ഇദ്ദേഹം നിരവധി അഗ്‌നി, ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. 2018,2019 വര്‍ഷങ്ങളിലെ പ്രളയം, വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തം, കട്ടിപ്പാറ ദുരന്തം, മിഠായിത്തെരുവിലെ തീ പിടുത്തം എന്നിവയില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. 2014 ല്‍ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡല്‍ ലഭിച്ചിട്ടുണ്ട്. 500ല്‍ പരം അഗ്‌നിരക്ഷാ ബോധവല്‍ക്കരണ ക്ലാസ് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആയി നല്‍കി.
കാക്കൂരിലെ ഉണ്ണി നമ്പ്യാരുടെയും ലീലാമ്മയുടെ മകനാണ്. താമരശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ ബിന്ദു ഭാര്യയും, ആദില്‍, മിത്ര എന്നിവര്‍ മക്കളുമാണ്.
















