കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റ ആക്ടിങ് ക്യാമ്പ് ചലച്ചിത്ര നടൻ വിജിലേഷ് കാരയാട് ഉദ്ഘാടനം നിർവഹിച്ചു

കൊയിലാണ്ടിയിലെ ചലച്ചിത്ര സ്നേഹികളുടെ കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട്ന്റെ (ക്യു എഫ് എഫ് കെ) ആക്ടിങ് ക്യാമ്പ് പുക്കാട് ചേമഞ്ചേരി ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ചലച്ചിത്ര നടൻ വിജിലേഷ് കാരയാട് നിർവഹിച്ചു. നൂറോളംപേർ ആക്റ്റിംഗ് ക്യാമ്പിൽ പങ്കെടുത്തു. അംഗങ്ങൾക്ക് സെർട്ടിഫിക്കറ്റ് വിതരണവും നടന്നു.

ക്യു എഫ് എഫ് കെ പ്രസിഡന്റ് പ്രശാന്ത് ചില്ല അധ്യക്ഷത വഹിച്ച ചടങ്ങിൽ ആക്ടിങ് ക്യാമ്പ് ഡയരക്ടർ നൗഷാദ് ഇബ്രാഹിം സംസാരിച്ചു. ക്യു എഫ് എഫ് കെ സെക്രട്ടറി ആൻസൻ ജേക്കബ്ബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഉദ്ഘാടകൻ വിജിലേഷ് കാരയാടിനും, ആക്ടിംഗ് ക്യാമ്പ് കോർഡിനേറ്റർ നൗഷാദ് ഇബ്രാഹിമിനും
ഉപഹാര സമർപ്പണം ഭാസ്കരൻ വെറ്റിലപ്പാറ, ജനു നന്തി ബസാർ എന്നിവർ നിർവ്വഹിച്ചു. ജോ. സെക്രട്ടറി ബബിത പ്രകാശ് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!