ബി. കെ. എന്‍. എം. യു പി സ്കൂളില്‍ സയന്‍സ് ഫെസ്റ്റും, മൈക്രോ ഗ്രീന്‍ കള്‍ട്ടിവേഷനും നടന്നു



മേപ്പയ്യൂര്‍: നിടുംപൊയില്‍ ബി. കെ. എന്‍. എം യു.പി. സ്കൂളില്‍ ശാസ്ത്രയാനം 2024 ഉദ്ഘാടനം മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജന് നിര്‍വഹിച്ചു. എല്ലാ വിദ്യാര്‍ത്ഥികളെയും കുട്ടി ശാസ്ത്രജ്ഞന്മാരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ശാസ്ത്ര പരീക്ഷണങ്ങള്‍ രക്ഷിതാക്കളിലും കുട്ടികളിലും ഏറെ വ്യത്യസ്ഥമായ ഒരനുഭവമായി മാറി.
വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ പോഷക സമൃദ്ധമായ ആഹാരം നല്‍കുക എന്ന ലക്ഷ്യത്തോടെ നടത്തിയ മൈക്രോ ഗ്രീന്‍ കള്‍ട്ടിവേഷന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ സി. പി. അനീഷ് കുമാര്‍ നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര് പി.ജി. രാജീവ്, പി. ടി. എ പ്രസിഡണ്ട് ശശീന്ദ്രന് പുളിയത്തിങ്കല്‍, എസ്. എസ്. ജി കണ്‍വീനര്‍ സി. എം. ജനാര്ദ്ദനന് മാസ്റ്റര്‍, അധ്യാപകരായ ജി. കെ. കമല, കെ. എം. അസീസ്, പി.കെ ജഫീന തുടങ്ങിയവര്‍ സംസാരിച്ചു. തനത് കോഡിനേറ്റര്‍ കെ. ഗീത പദ്ധതി വിശദീകരണം നടത്തി.















