ചകിരി ചോറിനെ കമ്പോസ്റ്റ് ആക്കാം മൂടാടി കര്‍മ്മ സേന അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി
മൂടാടി: കാര്‍ഷിക മേഖലയിലെ ഉല്‍പാദന സേവന മൂല്യ വര്‍ദ്ധിതരംഗത്ത് വിപ്ലവകരമായ പ്രവര്‍ത്തനം നടത്തുന്ന മൂടാടി കര്‍മ്മ സേനയില്‍ ഇനി ചകിരിച്ചോറ് കമ്പോസ്റ്റും ലഭിക്കും. മൂടാടി കൃഷിഭവന്റെയും കാര്‍ഷിക കര്‍മ്മ സേനയുടെയും നേതൃത്വത്തില്‍ ആലപ്പുഴയിലുള്ള സെന്റര്‍ കയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ നടത്തിയ ഫീല്‍ഡ് തല പരിശീലന പരിപാടി മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
മുചുകുന്ന് യു. പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രദര്‍ശനം കൗതുകമായി കൃഷി ഓഫീസറും എക്‌സികുട്ടീവ് മെമ്പര്‍മാരും ടെക്നീഷ്യന്മാരും പങ്കെടുത്തു.
കാര്‍ഷിക വിദഗ്ധരുടെ കണ്ടുപിടുത്തതിന്റെ ഫലമായി മണ്ണിനേയും ചെടികളെയും ദോഷകരമായി ബാധിക്കുന്ന മണ്ണിനോട് ചേരാന്‍ തടസമായി നിന്ന ലീഗ്‌നിന്‍ എന്ന ഘടകത്തെ ഭക്ഷണമായി സ്വീകരിച്ച കൊണ്ട് വളരുന്ന ഒരിനം കൂണിനെ കണ്ടെത്തുകയും ഇതിന്റെ സഹായത്തോടെ ഉത്തമ ജൈവവളമാക്കി മാറ്റാമെന്നു കണ്ടെത്തിയത്. ഇതോടെ തേങ്ങ ഉള്‍പ്പെടെ വിത്തുകള്‍ മുളപ്പിക്കാനും മറ്റു കാര്‍ഷിക ആവശ്യങ്ങള്‍ക്കും ചികരിച്ചോര്‍ കമ്പോസ്റ്റ് വ്യാപകമായി ഉപയോഗിച്ച് വരുന്നു.