അഭയം രജത ജൂബിലി സ്വാഗത സംഘം രൂപീകരിച്ചു.
ചേമഞ്ചേരി : ഭിന്ന ശേഷി മേഖലയിൽ പ്രവർത്തിക്കുന്ന അഭയം ചേമഞ്ചേരിയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട 151 അംഗ സംഘാടക സമിതിക്ക് രൂപം കൊടുത്തു. ചേമഞ്ചേരി ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു.
അഭയം പ്രസിഡണ്ട് എം.സി മമ്മദ് കോയ അധ്യക്ഷത വഹിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ വിശദാംശങ്ങൾ ജനറൽ സിക്രട്ടറി മാടഞ്ചേരി സത്യനാഥൻ അവതരിപ്പിച്ചു. ഡോക്ടർ എം. കെ കൃപാൽ ചെയർമാൻ, മാടഞ്ചേരി സത്യനാഥൻ, ജനറൽ കൺവീനറുമായ സ്വാഗത സംഘം രക്ഷാധികാരികളായി കെ മുരളീധരൻ എം.പി, കാനത്തിൽ ജമീല എം.എൽ എ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ എന്നിവരെ തിരഞ്ഞെടുത്തു. ശരി കൊളോത്ത് സ്വാഗതവും കെ.പി ഉണ്ണി ഗോപാലൻ നന്ദിയും പ്രകാശിപ്പിച്ചു.