ശിശിരം വനിത ഹോട്ടൽ ആൻ്റ് കാറ്ററിംഗ് യൂണിറ്റ് പ്രവർത്തനം തുടങ്ങി



മേലടി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2023 – 24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ആരംഭിച്ച ശിശിരം വനിത ഹോട്ടൽ ആൻ്റ് കാറ്ററിംഗ് ഗ്രൂപ്പ് സ്ഥാപനത്തിൻ്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു.
മേപ്പയൂർ ടൗണിലാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.
മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. രാജൻ അധ്യക്ഷത വഹിച്ചു. വ്യവസായ ഓഫീസർ സുധീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ പി ശോഭ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ലീന പുതിയോട്ടിൽ,
പഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടി,
വ്യാപാരി വ്യവസായി സമിതി സെക്രട്ടറി വിനോദ് വടക്കയിൽ എന്നിവർ സംസാരിച്ചു. മേലടി വൈസ് പ്രസിഡന്റ് പി പ്രസന്ന സ്വാഗതവും ശിശിരം വനിത ഹോട്ടൽ ആൻഡ് കാറ്ററിംഗ് സെക്രട്ടറി ഷോണിമ നന്ദിയും പറഞ്ഞു.








