കോതമംഗലം മഹാവിഷ്ണു ക്ഷേത്ര മഹോത്സവം തിരുവാതിരരാവ് അരങ്ങേറി



കൊയിലാണ്ടി : കോതമംഗലം മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന്റെ മൂന്നാം ദിവസം കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കലാകാരികള്‍ അവതരിപ്പിച്ച തിരുവാതിരരാവ് അരങ്ങേറി. 10 ലധികം വനിതാ ഗ്രൂപ്പുകള്‍ പുതുമയാര്‍ന്ന തിരുവാതിരകളികള്‍ അരങ്ങില്‍ അവതരിപ്പിച്ചു.
ക്ഷേത്ര മഹോത്സവ കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് കണ്ടോത്ത്, സുദര്‍ശന്‍ വായനാരി കുനി, യു. കെ. ജിതേഷ്, ശശീന്ദ്രന്‍ കണ്ടോത്ത്, ദിനേശ് ഇ, ലിജീഷ് സുന്ദര്‍, പ്രദീപ് സായി വേല്‍, മഹേഷ് വി. എം, ബാബു പറമ്പില്‍, ഗോപാലകൃഷ്ണന്‍ ഇ, പത്മനാഭന്‍ കുഴിക്കാട്ട്, രവി പറമ്പില്‍, വാസു വി. എം. എന്നിവര്‍ പരിപാടി സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കി.








