പണിമുടക്കിയ ജീവനക്കാര്‍ കൊയിലാണ്ടി സിവില്‍ സ്റ്റേഷനില്‍ പ്രകടനം നടത്തി
കൊയിലാണ്ടി : ഡി എ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടര്‍ അനുവദിക്കുക, കുറ്റമറ്റ രീതിയില്‍ മെഡി സെപ്പ് നടപ്പിലാക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് പണിമുടക്കിയ ജീവനക്കാര്‍ കൊയിലാണ്ടി സിവില്‍ സ്റ്റേഷനില്‍ പ്രകടനം നടത്തി.
വിശദീകരണ യോഗം എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം വി. പ്രതീഷ് ഉത്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ഷാജി മനേഷ് എം. അധ്യക്ഷത വഹിച്ചു. എം. ഷാജീവ് കുമാര്‍ , കെ. സുരേഷ് ബാബു, പ്രദീപ് സായ് വേല്‍, ലജീഷ് കുമാര്‍, വി. കെ. സുധീഷ് കുമാര്‍, കെ. ലത, മജീദ് വി. കെ. എന്നിവര്‍ സംസാരിച്ചു.