അക്ഷതം രണ്ടാം വാര്‍ഷികാഘോഷവും, വസുധമിത്ര പുരസ്‌കാര സമര്‍പ്പണവും
ചേമഞ്ചേരി : ‘സമഗ്രാ രോഗ്യത്തിന് സമ്പൂര്‍ണ്ണാഹാരം’ എന്ന സന്ദേശവുമായി ചേമഞ്ചേരി സെന്‍ലൈഫ് ആശ്രമം നടത്തിവരുന്ന അക്ഷതം പദ്ധതിയുടെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ നിര്‍വഹിച്ചു.
ഗ്രാമ പഞ്ചായത്തിലെ മികച്ച ജൈവകര്‍ഷകര്‍ക്ക് സെന്‍ ലൈഫ് ആശ്രമം ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ വസുധ മിത്ര പുരസ്‌കാരം അബൂബക്കര്‍ വണ്ണാങ്കുനിക്ക് സമര്‍പ്പിച്ചു. 10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഴിഞ്ഞ രണ്ടു വര്‍ഷമായി അക്ഷതം പാചകം ചെയ്യുന്ന പ്രേമയെ ചടങ്ങില്‍ ആദരിച്ചു. വയോജനങ്ങള്‍ക്കായി ആശ്രമം നടത്തിവരുന്ന സോര്‍ബ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി ഡോക്ടര്‍ സോണി നടത്തിയ’ ആരോഗ്യം ആനന്ദം ‘എന്ന പ്രഭാഷണം ഏറെ ശ്രദ്ധേയമായി.
നാടന്‍ നാക്കിലയില്‍ വിളമ്പിയ അക്ഷതം ജൈവ സദ്യ ഏവര്‍ക്കും ഹൃദ്യമായി. കെ വി ദീപ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ രാജേഷ് കുന്നുമ്മല്‍,വി കൃഷ്ണകുമാര്‍, എസ് പ്രസീത എന്നിവര്‍ സംസാരിച്ചു.