കൊയിലാണ്ടി ജില്ലാ സ്റ്റേഡിയം നഗരസഭയ്ക്ക് കൈമാറണം എ കെ ജി സ്പോര്‍ട്സ് സെന്റര്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു

കൊയിലാണ്ടി: പാട്ടക്കാലാവധി കഴിഞ്ഞ കൊയിലാണ്ടി സ്റ്റേഡിയം ഏറ്റെടുത്ത് നഗരസഭയ്ക്ക് കൈമാറണം എന്ന ആവശ്യവുമായി എ. കെ. ജി സ്‌പോര്‍ട്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി മുന്‍ എം.എല്‍.എ കെ.ദാസന്‍ ഉദ്ഘാടനം ചെയ്തു. 25 വര്‍ഷക്കാലം കൈവശം ഉണ്ടായിട്ടും കൊയിലാണ്ടി സ്റ്റേഡിയം നവീകരണത്തിന് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒന്നും ചെയ്തില്ലെന്ന് കെ. ദാസന്‍ പറഞ്ഞു. അഡ്വ എല്‍. ജി. ലിജീഷ് അധ്യക്ഷത വഹിച്ചു.

നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ടി. കെ. ചന്ദ്രന്‍, അഡ്വ കെ. പി. രാധാകൃഷ്ണന്‍, അഡ്വ സുനില്‍ മോഹന്‍, ഇ എസ് രാജന്‍, അഡ്വ. കെ. ടി. ശ്രീനിവാസന്‍, പി. പി. രാജീവന്‍ എന്നിവര്‍ സംസാരിച്ചു. എ. കെ. ജി സ്‌പോര്‍ട്‌സ് സെന്റര്‍ സെക്രട്ടറി എ. പി. സുധീഷ് സ്വാഗതവും അബൂബക്കര്‍ മൈത്രി നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!