പെന്ഷന് പരിഷ്ക്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും ഉടന്‍ അനുവദിക്കണം; കെ എസ് എസ് പി യു



കൊയിലാണ്ടി: പെന്ഷന് പരിഷ്ക്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും ഉടന്‍ അനുവദിക്കണം കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ് യൂണിയന് മൂടാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക, പെന്ഷന് പരിഷ്ക്കരണ നടപടികള്‍ ആരംഭിക്കുക കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും അവതരിപ്പിച്ചു.
കെ. എസ്. എസ്. പി. യു. സംസ്ഥാന കമ്മിറ്റി അംഗം എ. വേലായുധന് ഉദ്ഘാടനം ചെയ്തു. ചേനോത്ത് ഭാസ്കരന് അദ്ധ്യക്ഷത വഹിച്ചു. പി. ശശീന്ദ്രന്, പി. എന്‍. ശാന്തമ്മ, കെ. പി. നാണു, കെ. പി. ശശീന്ദ്രന്, എം. അശോകന് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ചേനോത്ത് ഭാസ്ക്കരന്‍ പ്രസിഡണ്ട്, പി. എന്‍. ശാന്ത, ടി. നരേന്ദ്രന്, ഇ. ഭാസ്കരന് (വൈസ് പ്രസിഡണ്ട് മാര്‍) പി. ശശീന്ദ്രന് സെക്രട്ടറി, പി. പ്രകാശന്, ചന്ദ്രന് വലിയങ്ങാട്ട്, കെ. പി. ശശീന്ദ്രന് (ജോ സെക്രട്ടറിമാര്‍) കെ. പി. നാണു ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.








