പന്തലായനി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി ടി എ യും നാട്ടുകാരും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കൂട്ടുകാരിക്കൊരു വീട് – സ്‌നേഹഭവനത്തിന് തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിച്ചു
കൊയിലാണ്ടി: പന്തലായനി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി ടി എ യും നാട്ടുകാരും ചേര്‍ന്ന് കൂട്ടുകാരിക്കൊരു വീട് – സ്‌നേഹഭവനത്തിന് തറക്കല്ലിടല്‍ മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ശ്രീകുമാര്‍ ആദ്യ കല്ല് വെച്ചു കൊണ്ട് നിര്‍വഹിച്ചു.
ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ. പി. ലത, സ്‌കൂള്‍ പി ടി എ പ്രസിഡന്റ് പി. എം. ബിജു, എന്‍. എം. പ്രകാശന്‍, സദാനന്ദന്‍, ഒ. രഘുനാഥ്, എച്ച് എം ഗീത തുടങ്ങിയവര്‍ പങ്കെടുത്തു. വീട് നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രദേശവാസികള്‍ ഒന്നടങ്കം പങ്കാളികളായി.
വീട് നിര്‍മ്മാണത്തിനായി മുഴുവന്‍ ജനങ്ങളുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്ന് സംഘാടകര്‍ അറിയിച്ചു.