ആർവൈഎഫ് കേരള സൈക്കിൾ റൈഡിന് കൊയിലാണ്ടിയിൽ സ്വീകരണം
കൊയിലാണ്ടി: തിരുവിതാംകൂറിനെ സ്വതന്ത്രരാജ്യമാക്കാൻ ദിവാൻ സർ സി പി രാമസ്വാമി ശ്രമിച്ചപ്പോൾ ഇതിനെതിരെ നടത്തിയ സമരത്തെ ലക്ഷ്യത്തിച്ച ആർഎസ്പിയുടെ പ്രവർത്തനങ്ങളുടെ പിന്തുടർച്ചയാണ് ആർവൈഎഫ് സമരങ്ങൾ എന്ന് ആർഎസ്പി സംസ്ഥാന സമിതിയംഗം സജി ഡിആനന്ദ് പറഞ്ഞു. ആർവൈഎഫ് കേരള സൈക്കിൾ റൈഡിന് കൊയിലാണ്ടിയിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വേച്ഛാധിപതിയായ പിണറായിയുടെ ഭരണം ജനങ്ങൾക്ക് മടുത്തു. ഇവിടെ ഭരണം നടക്കുന്നില്ല. ക്ഷേമ പെൻഷൻ നടക്കുന്നില്ല. ഈ സാഹചര്യത്തിലും നാടിനെ കൊള്ളയടിക്കുകയാണ് പിണറായിയും കൂട്ടരുമെന്ന് സജി ഡി ആനന്ദ് പറഞ്ഞു. കരിമണൽ മുതലാളിയുടെ കൈയിൽ നിന്ന് പണം വാങ്ങിയ മകളെ രക്ഷിക്കാൻ വേണ്ടി പിണറായി വിജയൻ സിപിഎമ്മിനെ മോദിക്കു മുന്നിൽ അടിയറവ് വച്ചു. ഇതോടെ സിപിഎം ഇന്നലെകളിൽ പറഞ്ഞ ആദർശങ്ങളെ ബലി കഴിപ്പിച്ചു. ഇതു ജനാധിപത്യബോധമുള്ളവർ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിത്സൺ ജോൺ അദ്ധ്യക്ഷത വഹിച്ചു. , കെ.എസ്. സനൽ കുമാർ, ജാഥാ ക്യാപ്റ്റൻമാരായ ഉല്ലാസ് കോവൂർ, അഡ്വ. വിഷ്ണു മോഹൻ ,
ഇ കെ എം റഫീഖ്, അരുൺമണമൽ, തൻഹീർ കൊല്ലം, ബാബു മുചുകുന്നു, ടി കെ അബ്ദുള്ളകോയ, ബാബു പാലാഴി, ഗോവിന്ദൻ പാരിപ്പറ്റ, മുജീബ് റഹ്മാൻ കെ എം, ഷിബു കോരാണി, പുലത്തറ നൗഷാദ്, കുളക്കട പ്രസന്നൻ , ശ്യാം പള്ളിശ്ശേരിക്കൽ , കാട്ടൂർ കൃഷ്ണകുമാർ , സുനി മഞ്ഞമല, ഷെമീന ഷംസുദ്ദീൻ, ദീപാ മണി, തുടങ്ങിയ പ്രസംഗിച്ചു. അക്ഷയ് പൂക്കാട് സ്വാഗതവും റഷീദ് പുളിയഞ്ചേരി നന്ദിയും രേഖപ്പെടുത്തി