കൊയിലാണ്ടി നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രം ആയുഷ് അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ ആരംഭിച്ചു

കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ ജനകീയ ആരോഗ്യ കേന്ദ്രം ആയുഷ് അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെൻറർ ആരംഭിച്ചു. കൊയിലാണ്ടി ഹാർബറിന് സമീപം കസ്റ്റംസ് റോഡിൽ ആരംഭിച്ച ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ കെ.സത്യൻ അധ്യക്ഷത വഹിച്ചു.

നഗരസഭയുടെ പദ്ധതിയിൽ മൂന്ന് കേന്ദ്രങ്ങളിൽ രണ്ടാമത്തെ കേന്ദ്രമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. പ്രാഥമിക പരിശോധന, മരുന്ന്, ആരോഗ്യ ഉപദേശം എന്നിവ ലഭ്യമാകുന്ന ജനകീയാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തന സമയം ഉച്ചക്ക് ഒരു മണി മുതൽ വൈകീട്ട് ഏഴു വരെയാണ് . ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ സി.പ്രജില, ഇ.കെ.അജിത്, കെ.ഷിജു, കെ.ഇ. ഇന്ദിര. കൗൺസിലർമാരായ വി.പി.ഇബ്രാഹിം കുട്ടി, പി.രത്നവല്ലി, കെ.കെ.വൈശാഖ്, ഡോ. ജിബിൻ, നഗരസഭ സെക്രട്ടറി ഇന്ദു എസ്.ശങ്കരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!