കൊയിലാണ്ടിയില്‍ ദേശീയപാതയില്‍ അരങ്ങാടത്ത് വാഹന അപകടം രണ്ട് പേര്‍ക്ക് പരിക്ക്.



കൊയിലാണ്ടിയില്‍ ദേശീയപാതയില്‍ അരങ്ങാടത്ത് വാഹന അപകടം രണ്ട് പേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ടവേര കാറും പിക്കപ്പ് ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. മറ്റ് ഒരു വാഹനത്തെ മറികടക്കുന്നിടയിലാണ്് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ടവേര കാറിന്റെ ഡ്രൈവറായ അരങ്ങാടത്ത് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പ് ലോറി ഡ്രൈവറെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത തടസ്സപ്പെട്ടു. തുടര്‍ന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു.







