സ്നേഹഭവനത്തിനായി നൽകിയ ഭൂമിയുടെ രേഖകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എറ്റുവാങ്ങി
പിതാവിന്റെ കാഴ്ച നഷ്ടപെട്ട് ജീവിതയാത്രയില്‍ പകച്ചുപോയ കൂട്ടുകാരിയുടെ കുടുംബത്തെ കൈപിടിച്ചുയര്‍ത്താന്‍ പന്തലായനി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികളും അധ്യാപകരും നാട്ടുകാരുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ‘സ്‌നേഹഭവന’ത്തിനായി മുചുകുന്നില്‍ വലിയാട്ടില്‍ ബാലകൃഷണന്‍ സൗജന്യമായി നല്‍കിയമൂന്നര സെന്റ് ഭൂമിയുടെ രേഖകള്‍ ഇന്ന് മുചുകുന്നില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സികെ ശ്രീകുമാര്‍ എറ്റുവാങ്ങി.
വാര്‍ഡ് മെമ്പര്‍ കെ.പി ലത സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റും നിര്‍മ്മാണ കമ്മറ്റി ചെയര്‍മാനുമായ പി.എം ബിജു അധ്യക്ഷനായി. പ്രിന്‍സിപ്പലും നിര്‍മ്മാണ കമ്മറ്റി ജനറല്‍ കണ്‍വീനറുമായ എ.പി പ്രബീദ് മാസ്റ്റര്‍, എച്ച് എം എം.കെ ഗീത, എം.പി.ടി.എ പ്രസിഡന്റ് ജസി, സദാനന്ദന്‍, ഒ. രഘുനാദ് , എന്‍ എം പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു