ദൈവദൂതനായി തങ്കരാജ്, പോലീസിൻ്റെ അവസോ രചിതമായ ഇടപെടൽ രക്ഷപ്പെട്ടത് നാല് ജീവനുകൾ

 

കൊയിലാണ്ടി: പോലീസിൻ്റെ അവസോ രചിതമായ ഇടപെടൽ രക്ഷപ്പെട്ടത് നാല് ജീവനുകൾ, അമ്മയെയും മൂന്ന് മക്കളെയുമാണ് കൊയിലാണ്ടി ഗ്രേഡ് എസ്. ഐ.  തങ്കരാജാണ് ദൈവദൂതനായി എത്തി  ജീവിതത്തിലെക്ക് തിരികെ കൊണ്ടുവന്നത്. രണ്ട് സി. ഐ. മാരുടെ നിർദ്ദേശപ്രകാരമാണ് തങ്കരാജിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജാഗ്രതയോടുള്ള പ്രവർത്തനം തുണയായത്. ഇന്നലെ വൈകീട്ടാണ് സംഭവം. കുറ്റ്യാടി സി. ഐ. ഷിജുആണ് കൊയിലാണ്ടി സി. ഐ.  എം. പി ബിജുവിന് അർജൻ്റ് മെസേജ് നല്‍കിയത്‌.  ഒരു അമ്മയും, മൂന്നു മക്കളും കുടുംബ പ്രശ്നങ്ങളെ തുടർന്ന് കൊയിലാണ്ടി ഭാഗത്തെക്ക് എത്തിയതായി വിവരം അറിയിച്ചത്.
സി. ഐ. ഉടൻ തന്നെ ലൊക്കേഷൻ തിരിച്ചറിയുകയും ഗ്രേഡ് എസ്. ഐ. തങ്കരാജിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.

ലൊക്കേഷൻ നോക്കിയപ്പോൾ കൊല്ലം പാറപ്പള്ളി ഭാഗത്താണ് ഇവരുള്ളത് എന്ന് മനസ്സിലാക്കി തങ്കരാജും സംഘവും പാറപ്പള്ളിയിലെ പാറക്കെട്ടിലെക്ക് കുതിച്ചെത്തി ഈ സമയം കടലിലെക്ക് ചാടാനുള്ള ഒരുക്കത്തിലായിരുന്നു. പിഞ്ചു കുട്ടികളെ സ്വന്തം മക്കളെ പോലെ എടുത്ത് അമ്മയെയും മക്കളെയും ജീപ്പിൽ കയറ്റി കൊയിലാണ്ടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് അമ്മയെയും കുട്ടികളെയും കുറ്റ്യാടി പോലീസിനു കൈമാറി, കുറ്റ്യാടി പോലീസിൻ്റെയും കൊയിലാണ്ടി പോലീസിൻ്റെ അവസരോചിതമായ ഇടപെടലാണ് നാല് ജീവനുകൾക്ക് പുതുജീവിതത്തിലെക്ക് കൊണ്ടുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!