ആര്‍ വൈ എഫ് ‘കേരളാ സൈക്കിള്‍ റൈഡ് ‘ ജനുവരി 21 ന് കൊയിലാണ്ടിയില്‍ സ്വീകരണം – മുന്നോടിയായി പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു
കൊയിലാണ്ടി: ആർ വൈ എഫ് ന്റെ നേതൃത്വത്തിൽ സംസ്ഥാന സെകട്ടറി അഡ്വ വിഷ്ണുമോഹനും പ്രസിഡണ്ട് ഉല്ലാസ് കോവൂരും നേതൃത്വം നൽകി ജനുവരി 19 ന് തീയതി കാസർഗോഡ് നിന്നും ആരംഭിച്ച് ജനുവരി 29 തീയതി സെക്രട്ടറിയേറ്റിന്റെ മുന്നിൽ അവസാനിക്കുന്ന “കേരളാ സൈക്കിൾ റൈഡ് ” ന് ജനുവരി 21 ന് കൊയിലാണ്ടിയിൽ സ്വീകരണം നൽകുന്നു.
ഇതിന്റെ മുന്നോടിയായി കൊയിലാണ്ടിയിലെ പ്രമുഖ ഫുട്ബോൾ ടീമുകൾ പങ്കെടുത്ത പെനാൽട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ആർ വൈ എഫ് കോഴിക്കോട് ജില്ലാ ജോ-സെക്രട്ടറി അക്ഷയ് പൂക്കാട് ഉദ്ഘാടനം ചെയ്തു.
എം വൈ എൽ ചേമഞ്ചേരി വിന്നേഴ്സ് ട്രോഫിയും അമിഗോസ് പുളിയഞ്ചേരി റണ്ണേഴ്സ് അപ്പും കരസ്ഥമാക്കി. പഴയ കാല ഫുട്ബോൾ താരവും പരിശീലകനുമായ എം. കെ. മോഹൻദാസ് ജേതാക്കൾക്ക് മെഡലുകളും ട്രോഫിയും സമ്മാനിച്ചു. റഷീദ് പുളിയഞ്ചേരി, ജ്യോതികുമാർ, വത്സൻ തുളിപ്പ്, എൻ. കെ. മുഹമ്മദ് റാഷിദ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.