കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി മേഖലാ സമ്മേളനം ചേമഞ്ചേരിയില്‍ നടന്നു



ചേമഞ്ചേരി: കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി മേഖലാ സമ്മേളനം ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കേരള വിഷന്‍ മാനേജിങ്ങ് ഡയറക്ടര്‍ പ്രിജേഷ് അച്ചാണ്ടി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഇന്റര്‍നെറ്റ് മേഖലയില്‍ വന്‍കിട കുത്തകകളുടെ കടന്നു കയറ്റം നടന്നു കൊണ്ടിരിക്കുന്ന കാലയളവില്‍ അധിനിവേശത്തിനെതിരെയുള്ള പ്രതിരോധം തീര്‍ത്ത് രാജ്യത്തിനു മാതൃകയായിരിക്കുകയാണ് കേരള വിഷന്‍ ഓപ്പറേറ്റര്‍മാരെന്ന് ഉദ്ഘാടകന്‍ പറഞ്ഞു.
വൈസ് പ്രസിഡണ്ട് പി. ശ്രീരാജ് അധ്യക്ഷത വഹിച്ചു. എം. എസ്. അനൂപ് അനുശോചന റിപോര്‍ട്ടും, എം. അബ്ദുറഹ്‌മാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ഉഷ മനോജ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി. ഒ. എ. സംസ്ഥാന വൈസ് പ്രസിഡണ്ട് എം. മന്‍സൂര്‍, കേരള വിഷന്‍ ചെയര്‍മാന്‍ രാജ് മോഹന്‍ മാമ്പ്ര, ജില്ലാ സെക്രട്ടറി ഒ. ഉണ്ണികൃഷ്ണന്‍, ജില്ലാ പ്രസിഡണ്ട് പി. പി. അഫ്‌സല്‍, ജില്ലാ ട്രഷറര്‍ എന്‍. വാസുദേവന്‍ ടീംസ് മാനേജിങ്ങ് ഡയറക്ടര്‍ വിനോദ് കുമാര്‍, സത്യ നാഥന്‍ കെ. പി, കെ. എസ്. ജയദേവ് തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികള്‍: പ്രസിഡണ്ട് അബ്ദുറഹ്‌മാന്‍, സെക്രട്ടറി പി. ശ്രീരാജ്, ട്രഷറര്‍ ഉഷ മനോജ് തുടങ്ങിയവരെ തിരഞ്ഞെടുത്തു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച സി. കെ. ശ്രീധരന്‍ കൊല്ലം, ടി. പി. ഭാസ്‌ക്കരന്‍, റജില്‍ വി. ആര്‍, ഷൈജു വി. ചെട്ടികുളം, രഞ്ജിത്ത് നിഹാര, വിനീത് പൊന്നാടത്ത് എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.







