പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു



കാപ്പാട്: പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ചു ചേമഞ്ചേരി പഞ്ചായത്തിലെ രണ്ടു സന്നദ്ധ സംഘടനകളുടെ കൂടിച്ചേരൽ ഏറെ ശ്രദ്ധേയമായി.
ട്രസ്റ്റ് പാലിയേറ്റീവ് കെയർ കാപ്പാടിന്റെ നേതൃത്വത്തിൽ വളണ്ടിയർമാരും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും അണിനിരന്ന സാന്ത്വന പരിചരണ സന്ദേശ റാലി കാപ്പാട് ടൌണിൽ നിന്നും ആരംഭിച്ച് കനിവ് സ്നേഹതീരത്തിൽ സമാപിച്ചു. സ്നേഹതീരത്തിൽ താമസിക്കുന്ന അതിഥികളുമായും സ്നേഹതീരം പ്രവർത്തകരുമായും സന്തോഷം പങ്കുവെച്ചു.
തുടർന്ന് നടന്ന സംഗമം ഗ്രാമ പഞ്ചായത്ത് മെമ്പർ ഷരീഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഡോ : ഹമീദ്.എൻ.കെ അധ്യക്ഷനായി. ഹാഷിം മാസ്റ്റർ, ബഷീർ. ടി .ടി ഇസ്മായിൽ കണ്ണങ്കടവ്, അഫ്സ മനാഫ് എന്നിവർ സംസാരിച്ചു. കനിവ് സ്നേഹതീരം ചെയർമാൻ ഇല്യാസ്. കെ സ്വാഗതവും ജനറൽ സെക്രട്ടറി ബഷീർ പാടത്തൊടി നന്ദിയും പറഞ്ഞു.
അംഗങ്ങൾ പാലിയേറ്റീവ് ദിന പ്രതിജ്ഞയും ഏറ്റുചൊല്ലി. കിടപ്പിലായ രോഗികളുടെ ഗൃഹസന്ദർശനവും നടന്നു.








