പന്തലായനി ഐ സി ഡി എസ് പരിധിയിലുള്ള അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിലേക്കുള്ള നിയമന ഉത്തരവ് വിതരണം



പന്തലായനി ഐ സി ഡി എസ് പരിധിയിലുള്ള അരിക്കുളം,ചേമഞ്ചേരി,അത്തോളി,മൂടാടി പഞ്ചായത്തുകളിലെ അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിലേക്കുള്ള നിയമന ഉത്തരവ് വിതരണം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ: പി ബാബുരാജ് നിർവഹിച്ചു. നാലുപഞ്ചായത്തുകളിലുമായി 47 പേർക്കാണ് സ്ഥിര നിയമനം നൽകിയത്.
ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സതി കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അത്തോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ റിജീഷ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ററാൻഡിംഗ് കമ്മിറ്റിചെയർമാൻ ശ്രീ അഭിനീഷ്,അത്തോളി ആരോഗ്യസ്ററാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ ശ്രീമതി സരിത, സി ഡി പി ഒ ശ്രീമതി ധന്യ ടി എൻ, ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി രമ്യ കെ ആർ എന്നിവർ സംസാരിച്ചു










