നാഷണല്‍ സ്‌കൂള്‍ കബഡി ജൂനിയര്‍ വിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദില്‍ന ദീപക്‌ന് സ്വീകരണം നല്‍കി
കൊയിലാണ്ടി: രാജസ്ഥാനിലെ ജയ്പൂരില്‍ നടന്ന നാഷണല്‍ സ്‌കൂള്‍ കബഡി മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദില്‍ന ദീപക് നെ ജി എച്ച് എസ് പന്തലായിനി സ്‌കൂള്‍ പി ടി എ യും നാട്ടുകാരും ചേര്‍ന്ന് സ്വീകരണം നല്‍കി.
നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് പി എം ബിജു, കായികാധ്യാപിക ലത, കോച്ച് രോഷ്‌നി സജില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൊയിലാണ്ടി സ്വദേശികളായ ദീപക് നൈസി ദീപക് എന്നിവരുടെ മകളാണ് ദില്‍ന