സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ കൊയിലാണ്ടി കൂട്ടം കുടുംബാംഗങ്ങളുടെ മക്കളെ അനുമോദിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ കൊയിലാണ്ടി കൂട്ടം കുടുംബാംഗങ്ങളുടെ മക്കളെ അനുമോദിച്ചു. ചാപ്റ്റര്‍ വൈസ് പ്രസിഡണ്ട് സുരേഷ് പന്തലയാനിയുടെ മകള്‍ ദിയ സുരേഷ് (കഥകളി സംഗീതം, വയലിന്‍) മുന്‍ ജിദ്ദാ ചാപ്റ്റര്‍ ചെയര്‍മാനും ബഹ്‌റൈന്‍ ചാപ്റ്റര്‍ രക്ഷാധികാരിയുമായ സൈന്‍ കൊയിലാണ്ടിയുടെ മകള്‍ ഇഷാല്‍ ഫാത്തിമ (അറബിക് സംഭാഷണം) എന്നിവര്‍ക്കായിരുന്നു അനുമോദനം.
ഗാലക്‌സി ഇന്റീരിയര്‍ & ഫര്‍ണിച്ചര്‍ സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും കൊയിലാണ്ടിക്കൂട്ടം വനിതാ വിംഗ് ഏര്‍പ്പെടുത്തിയ ഉപഹാരവും കുട്ടികള്‍ക്ക് നല്‍കി.
നഗരസഭ കൗണ്‍സിലര്‍ എ. അസീസ് മാസ്റ്റര്‍, സഹീര്‍ ഗാലക്‌സി, റഷീദ് മൂടാടി, പി. കെ. റിയാസ്, സാദിഖ് സഹാറ, റിയാസ് കൊല്ലം, മുഹമ്മദലി രാഗം, സുരേഷ്, ഇസ്ഹാഖ് ഒലിവ്, ടി. പി. ഇസ്മായില്‍, ആയിഷ ജാസ്മിന്‍, ജസീല എന്നിവര്‍ പങ്കെടുത്തു.