ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലോത്സവം-24 കൊടിയേറി

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലോത്സവം-24 പൂക്കാട് കലാലയം സര്‍ഗവനി ഓഡിറ്റോറിയത്തില്‍ എഴുത്തുകാരി ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു. മൂന്ന് പകലുകളെ നൃത്തസംഗീത സാന്ദ്രമാക്കുന്ന കലാമത്സരങ്ങള്‍ക്ക് കൊടിയേറി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷയായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു സുരേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ഷീല, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സന്ധ്യ ഷിബു, വി കെ അബ്ദുള്‍ ഹാരിസ്, കുടുംബശ്രീ ജില്ലാ മിഷന്‍ പ്രോഗ്രാം മാനേജര്‍ ടി ടി ബിജേഷ്, ഗ്രാമപഞ്ചായത്ത് അസി സെക്രട്ടറി സി വി മോഹനന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ആര്‍ പി വത്സല, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ പി ഷൈമ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!