പുരോഗമന കലാസാഹിത്യ സംഘം മേപ്പയ്യൂരും കെ.പി.കായലാട് ട്രസ്റ്റും സംയുക്തമായി കെ.പി.കായലാട് അനുസ്മരണം സംഘടിപ്പിച്ചു



മേപ്പയ്യൂർ : പുരോഗമന കലാസാഹിത്യ സംഘം മേപ്പയ്യൂരും കെ.പി.കായലാട് ട്രസ്റ്റും സംയുക്തമായി കെ.പി.കായലാട് അനുസ്മരണം സംഘടിപ്പിച്ചു. പ്രശസ്ത ചലച്ചിത്ര താരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.
എട്ടാമത് കെ. പി. കായലാട് സാഹിത്യപുരസ്കാരം വിമീഷ് മണിയൂരിന് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജൻ സമർപ്പിച്ചു. മേപ്പയ്യൂർ ബാലൻ അനുസ്മരണപ്രഭാഷണം നടത്തി. വിജയൻ കെ ഇരിങ്ങത്ത്, വിൻസി ബിജിത്ത് കായലാട്, അനിൽ എം. കെ, പ്രവിത തുടങ്ങിയ നവാഗതരായ എഴുത്തുകാരുടെ ഞങ്ങളുടെ ഇഷ്ട കഥകൾ എന്ന കഥാസമാഹാരം ഗായത്രി വർഷ പു.ക.സ സംസ്ഥാന കൗൺസിൽ അംഗം സുരേഷ് കൽപ്പത്തൂരിന് നൽകി പ്രകാശനം ചെയ്തു. എഡിറ്റർ പി. ദേവ് ഷാ പുസ്തകം പരിചയപ്പെടുത്തി.
മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. പ്രസന്ന, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. പി. ശോഭ, പി. പി. രാധാകൃഷ്ണൻ, കെ. രാജീവൻ, സുരേഷ് കൽപ്പത്തൂർ, ടി. എം. ബാലകൃഷ്ണൻ, എൻ. രാമദാസ് എന്നിവർ സംസാരിച്ചു. പു.ക.സ ജില്ലാ കമ്മിറ്റി അംഗം കെ. രതീഷ് സ്വാഗതവും നോർത്ത് യൂനിറ്റ് സെക്രട്ടറി പി. കെ. ഷിംജിത്ത് നന്ദിയും പറഞ്ഞു.






