കൊയിലാണ്ടി നഗരസഭ വികസന സെമിനാർ നടന്നു
കൊയിലാണ്ടി നഗരസഭയുടെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാർ നടന്നു. ടൗൺ ഹാളിൽ നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ.അജിത്, കെ.ഷിജു, കെ.എ.ഇന്ദിര, സി.പ്രജില, നഗരസഭാംഗങ്ങളായ പി.രത്നവല്ലി, വി.പി.ഇബ്രാഹിംകുട്ടി, കെ.കെ.വൈശാഖ്, സെക്രട്ടറി ഇന്ദു എസ്.ശങ്കരി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ.സുധാകരൻ, സൂപ്രണ്ട് മനോജ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചകൾക്ക് മുനിസിപ്പൽ എഞ്ചിനീയർ കെ.ശിവപ്രസാദ്, ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ:കെ.സി. പ്രതിഭ, ഐ.ഇ.ഒ ആർ. നിജീഷ്, കൃഷി ഓഫീസർ പി.വിദ്യ, മെമ്പർ സെക്രട്ടറി വി.രമിത, ഇ.ഇ.ഒ കെ.ലൈജു, ഐ.സി.ഡി.എസ് സുപ്പർവൈസർ സവിത, എസ്.സി.ഡി.ഒ. അനിഷാകുമാരി എന്നിവർ നേതൃത്വം നൽകി.