ഭിന്നശേഷിക്കാരിയെ ക്രൂരബലാത്സംഗത്തിനിരയാക്കിയ പ്രതി പിടിയില്‍
പെരുവണ്ണാമൂഴി: ഭിന്നശേഷിക്കാരിയെ ക്രൂരബലാത്സംഗത്തിനിരയാക്കിയ പ്രതി 3 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. പെരുവണ്ണാമൂഴി പോലീസ് 2020ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി പേരാമ്പ്ര തണ്ടോറപ്പാറ സ്വദേശി വടക്കെ തയ്യില്‍ പ്രണവ് അറസ്റ്റിലായത്.
ഏറെ സങ്കീര്‍ണ്ണമായ കേസില്‍ പോലീസ് മതിയായ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പെരുവണ്ണാമൂഴി ഇന്‍സ്‌പെക്ടര്‍ സുഷീര്‍, എസ് ഐ ആര്‍.സി ബിജു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.
കൃത്യത്തിനു ശേഷം അതിജീവിതയുടെ ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയുമായി മുങ്ങി വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞിമോയിന്‍കുട്ടിയുടെ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു.