പേരാമ്പ്ര ബൈപ്പാസില്‍ വീണ്ടും അപകടം: കാര്‍ റോഡില്‍ നിന്നും തെന്നി സമീപത്തെ പറമ്പിലേക്ക് മറിഞ്ഞു
പേരാമ്പ്ര ബൈപ്പാസില്‍ വീണ്ടും വാഹന അപകടം. ബൈപ്പാസില്‍ കല്ലോട് ഭാഗത്ത് ഇന്ന് വൈകീട്ടാണ് അപകടം ഉണ്ടായത്. കക്കാട് ഭാഗത്ത് നിന്നും കല്ലോട് ഭാഗത്തേക്ക് വരുകയായിരുന്ന കാറാണ് റോഡില്‍ നിന്നും തെന്നി സമീപത്തെ പറമ്പിലേക്ക് മറിഞ്ഞത്.
സമീപത്തെ പറമ്പിലെ കവുങ്ങുകള്‍ തകര്‍ത്താണ് കാറ് റോഡിന്റെ വശത്തായി മറിഞ്ഞത്. പ്രദേശത്ത് ഉണ്ടായ മഴയാണ് കാറ് തെന്നി പോവാന്‍ കാരണമെന്ന് കരുതുന്നു. ആര്‍ക്കും പരുക്കില്ല.
ബൈപ്പാസില്‍ അടിക്കടി അപകടങ്ങള്‍ ഉണ്ടാവുന്നത് ഇല്ലാതാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.