രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: കൊയിലാണ്ടിയില്‍ റോഡ് ഉപരോധിച്ചു യൂത്ത് കോണ്‍ഗ്രസ്സ്



കൊയിലാണ്ടി: യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിക്ഷേധിച്ചു യൂത്ത് കോണ്‍ഗ്രസ്സ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് തന്‍ഹീര്‍ കൊല്ലത്തിന്റെ നേതൃത്വത്തില്‍ പ്രതിക്ഷേധ പ്രകടനവും റോഡ് ഉപരോധവും നടന്നു.
റോഡ് ഉപരോധം ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്കട്ടറി എം.കെ സായീഷ് ,കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗം എ കെ ജാനിബ്, റാഷിദ് മുത്താമ്പി, ഷഫീര്‍ കാഞ്ഞിരോളി, ഷംനാസ് എം പി, നിംനാസ് എം, റംഷീദ് കാപ്പാട്, സജിത്ത് കാവുംവട്ടം, ജൂബിക സജിത്ത്, അഭിനവ്, നീരജ് ലാല്‍, ഷാനിഫ് എന്നിവര്‍ ഉപരോധത്തില്‍ പങ്കു ചേര്‍ന്നു.










