കടലില്‍ മത്സ്യബന്ധത്തിന് പോയി അപകടത്തിപ്പെട്ട നന്തി സ്വദേശിയായ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

 

കൊയിലാണ്ടി: നന്തി വളയില്‍ കടലില്‍ മത്സ്യബന്ധത്തിന് പോയി അപകടത്തിപ്പെട്ട മത്സ്യത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. നന്തി സ്വദേശി റസാഖാണ് മരിച്ചത്. ഫിഷറീസ് കോസ്റ്റ്ഗര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും മത്സ്യതൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ നടത്തി വരികയായിരുന്നു.

വൈകീട്ട് 4 മണിയോടെ മത്സ്യത്തൊഴിലാളികള്‍ വീണ്ടു നടത്തിയ തിരച്ചിലിലാണ് അപകടം നടന്ന സ്ഥലത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. ശക്തമായ ഇടിയും മഴയും കാറ്റുമുള്ളതായി അപകടത്തില്‍ കടലില്‍ വീണ് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളി തട്ടാന്‍ കണ്ടി അഷ്‌റഫ് പറഞ്ഞു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!