പാലിയേറ്റീവ് വളണ്ടിയർ പരിശീലനം നൽകി



മേപ്പയൂർ ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പാലിയേറ്റീവ് വളണ്ടിയർമാർക്കുള്ള പരിശീലന പരിപാടി മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. മേപ്പയൂർ കുടുംബരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ പി ശോഭ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭാസ്കരൻ കൊഴുക്കല്ലൂർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വി പി രമ, കുടുംബരോഗ്യ കേന്ദ്രം പിഎച്ച്എൻ എം കെ വിലാസിനി, ശോ ഭന എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് നഴ്സ് മാരായ മോവിധ, നാസി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ വളണ്ടിയർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പരിശീലനത്തിൽ പങ്കെടുത്തു. കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ കെ പങ്കജൻ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ എം ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.








