ജെ സി ഐ കൊയിലാണ്ടി 33-ാ൦ നഴ്സറി കലോത്സവം മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ ഉദ്ഘാടനം ചെയ്തു



ജെ സി ഐ കൊയിലാണ്ടി 33-ാ൦ നഴ്സറി കലോത്സവം പൊയിൽക്കാവ് സ്കൂളിൽ വെച്ചു നടത്തി. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിൽ പരം കുട്ടികൾ നഴ്സറി കലോത്സവത്തിൽ പങ്കെടുത്തു.
St . ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാം സ്ഥാനവും പ്രസന്റേഷൻ നേഴ്സറി സ്കൂൾ ചേവായൂർ രണ്ടാം സ്ഥാനവും , ഭാരതീയ വിദ്യ ഭവൻ കൊയിലാണ്ടി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എൽ കെ ജി , യൂ കെ ജി കുട്ടികളുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾക്ക് ആയിരക്കണക്കിനാളുകൾ സാക്ഷ്യം വഹിച്ചു.
പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർ രാജ് , ജെ സി ഐ പാസ്ററ് നാഷണൽ ഡയറക്ടർ രാകേഷ് മേനോൻ എന്നിവർ വിശിഷ്ടാതിഥികർ ആയിരുന്നു. ജെ സി ഐ കൊയിലാണ്ടി പ്രസിഡന്റ് അശ്വിൻ മനോജ് അധ്യക്ഷ സ്ഥാനം വഹിച്ചു. പ്രൊജക്റ്റ് ഡയറക്ടർ Dr അഖിൽ എസ് കുമാർ സ്വാഗതവും, പ്രോഗ്രാം കമ്മറ്റി ചെയർമാൻ Dr സൂരജ് കെ നന്ദി പ്രസംഗവും നടത്തി










