പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ചുള്ള ധനസമാഹരണം കേണല്‍ സുരേഷ് ബാബു ആദ്യ സംഭാവന നല്‍കി നിര്‍വ്വഹിച്ചു

കൊയിലാണ്ടി: 2024 മാര്‍ച്ച് 13 ന് ആരംഭിക്കുന്ന പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ചുള്ള ധനസമാഹരണം കേണല്‍ സുരേഷ് ബാബു ആദ്യ സംഭാവന നല്‍കി നിര്‍വ്വഹിച്ചു.

മേല്‍ശാന്തി കെ.നാരായണന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. ട്രസ്റ്റി ബോര്‍ഡംഗങ്ങളുടെയും ആഘോഷ കമ്മിറ്റി പ്രവര്‍ത്തകരുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തില്‍ ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പുതുക്കുടി ഗോവിന്ദന്‍ നായര്‍, ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ ഹല്‍ബിത്ത് വടക്കെയില്‍, ജനറല്‍ കണ്‍വീനര്‍ ശശീന്ദ്രന്‍ ഒറവങ്കര, വൈസ് ചെയര്‍മാന്മാരായ സി. വി. ബാലകൃഷ്ണന്‍, ഡോ. ഒ.വാസവന്‍, ശശി കോതേരി, സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ യു. വി. മനോജ് തുടങ്ങിയവര്‍ സംബന്ധിച്ചു. ആചാരനുഷ്ഠാനങ്ങളോടും വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളോടും കൂടി നടക്കുന്ന ഉത്സവാഘോഷം മാര്‍ച്ച് 18-ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!