ചെണ്ടമേളം ഹയര്‍ സെക്കണ്ടറി വിഭാഗം എ ഗ്രേഡ് നേടി കൊയിലാണ്ടി ജി വി എച്ച് എസ് എസ്
കൊയിലാണ്ടി: മേളപ്പെരുക്കത്തില്‍ കൊയിലാണ്ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ചെണ്ടമേളത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ കുത്തക കൈവിടാതെ എ ഗ്രേഡ് കരസ്ഥമാക്കി അഭിമാനമായി മാറി.
വാശിയേറിയ ചെണ്ടമേള മല്‍സരത്തില്‍ തൃശ്ശൂരിലെയും, പാലക്കാടിന്റെയും, കുട്ടികളെ പിന്നിലാക്കിയാണ് എ ഗ്രേഡ് കരസ്ഥമാക്കിയത്. കളിപ്പുരയില്‍ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള കൊരയങ്ങാട് വാദ്യസംഘം പരിശീലനം നല്‍കിയ കുട്ടികളാണ് ജി വി എച്ച് എസ് എസ് ന് വേണ്ടി വിജയം നേടിയത്.
സ്‌കൂളിനു വേണ്ടി യാതൊരു പ്രതിഫലവും വാങ്ങാതെയാണ് കളിപ്പുരയില്‍ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള കൊരയങ്ങാട് വാദ്യസംഘം കൊയിലാണ്ടി സ്‌കൂളിനു വേണ്ടി കുട്ടികളെ മത്സരത്തിനിറക്കുന്നത് വാദ്യസംഘത്തിലെ മുന്‍ കാല ജേതാക്കളാണ് ഇവര്‍ക്കുള്ള പരിശീലനം നടത്തുന്നത്.